ഉപാധികളും നിബന്ധനകളും

 

+2 / കോളേജ് വിദ്യാർത്ഥികൾക്കായുള്ള സാഹിതി അരവിന്ദൻ പുരസ്‌കാര മലയാളം മൊബൈൽ ഷോർട്ട് ഫിലിം മത്സരം ഫെബ്രുവരി 15 -2022 മുതൽ മാർച്ച് -15 2022 വരെ . പത്തുമിനിറ്റിൽ കവിയാത്ത ചിത്രങ്ങളാണ് പരിഗണിക്കപ്പെടുക . രജിസ്‌ട്രേഷൻ ഫീസ് : 500 -രൂപ എൻട്രിയ്ക്കൊപ്പം അയക്കേണ്ടതാണ്. ചിത്രങ്ങൾ ചിത്രീകരിച്ച മൊബൈലിന്റെ പേരും മോഡൽ നമ്പരും ചിത്രമയയ്ക്കുമ്പോൾ രേഖപ്പെടുത്തണം .

  1. ഒരാൾക്ക് ഒരു ചിത്രം മാത്രമേ മത്സരത്തിനായി സമർപ്പിക്കാനാവൂ
  2. ചിത്രങ്ങൾ മൗലികമായിരിക്കണം . കോപ്പി റൈറ്റ് തർക്കങ്ങൾക്ക് സാഹിതീസംഗമവേദിക്ക് ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല .
  3. സമ്മാനാർഹമായ ചിത്രങ്ങളുടെ പൂർണ്ണ സംപ്രേക്ഷണാവകാശം സാഹിതീസംഗമവേദിക്കുള്ളതായിരിക്കും .
  4. ചിത്രീകരണം നടത്തിയ മൊബൈലിന്റെ പേര് , മോഡൽ നമ്പർ നിർബന്ധമായും രേഖപ്പെടുത്തണം
  5. ചിത്രങ്ങൾ അയക്കേണ്ട ഫോർമാറ്റ് MP4 / HD
  • മികച്ച ഷോർട്ട് ഫിലിമിനുള്ള അവാർഡ് : 25000 -രൂപയും ഫലകവും
  • മികച്ച സംവിധായകനുള്ള അവാർഡ് : 15000 -രൂപയും ഫലകവും
  • മികച്ച ഫോട്ടോഗ്രാഫർക്കുള്ള അവാർഡ് : 10000 - രൂപയും ഫലകവും

നിരാകരണ നയം

  1. 10 മിനിറ്റിൽ കൂടുതലുള്ള ചിത്രങ്ങൾ മത്സരത്തിന് പരിഗണിക്കുന്നതല്ല
  2. രജിസ്‌ട്രേഷൻ ഫീസ് ആയ 500 /രൂപ ചിത്രത്തിനൊപ്പം അയക്കാത്ത ചിത്രങ്ങൾ പരിഗണിക്കുന്നതല്ല
  3. മാർച്ച് -15 -ന് ശേഷം ലഭിക്കുന്ന ചിത്രങ്ങൾ മത്സരത്തിനായി പരിഗണിക്കുന്നതല്ല
  4. ചിത്രങ്ങൾ മറ്റൊരിടത്തും പ്രദർശിപ്പിക്കപ്പെട്ടവ ആകരുത് . അങ്ങനെ സംഭവിച്ചാൽ സമ്മാനം പിൻവലിക്കുന്നതാണ്

 

റദ്ദാക്കൽ, തിരിച്ചടവ് നയം

ഏതെങ്കിലും കാരണവശാൽ മത്സരം നടത്താൻ കഴിയാതെ വന്നാൽ രജിസ്‌ട്രേഷൻ തുക അറിയിപ്പിനുശേഷം ഒരാഴ്ചയ്ക്കുള്ളിൽ മടക്കി നൽകുന്നതാണ് .

ഷിപ്പിംഗ്, ഡെലിവറി നയം

ചിത്രങ്ങൾ രെജിസ്ട്രേഷൻ സമയത്ത് ലഭിക്കുന്ന റിട്ടേൺ മെയിലിൽ അറ്റാച്ച് ചെയ്യേണ്ടതാണ് .