ഉപദേശക സമിതി

ബെന്യാമിൻ
ചെയർമാൻ , നോവലിസ്റ്റ്
വയലാർ ശരത് ചന്ദ്ര വർമ്മ
കവി , സിനിമ ഗാനരചയിതാവ്
ജയചന്ദ്രൻ മൊകേരി
നോവലിസ്റ്റ്
രവിവർമ്മ തമ്പുരാൻ
നോവലിസ്റ്റ് , പത്രപ്രവർത്തകൻ
രെതി ദേവി
നോവലിസ്റ്റ്

അഡ്മിൻ പാനൽ

രാധാകൃഷ്ണൻ നായർ
(ന്യൂസിലാൻഡ്) രക്ഷാധികാരി
ബാലചന്ദ്രൻ ഇഷാര
പ്രസിഡന്റ് & ചീഫ് അഡ്മിൻ
ജോയി എബ്രഹാം
വൈസ് പ്രസിഡന്റ് & അഡ്മിൻ
ഗീത ശശികുമാർ
ജോ .സെക്രട്ടറി & അഡ്മിൻ
ശിവരാജൻ കോവിലഴികം
അഡ്മിൻ
ശോഭ വത്സൻ
അഡ്മിൻ
ഓമനശ്രീ
അഡ്മിൻ
ബിനി യേശുദാസൻ
അഡ്മിൻ
സന്തോഷ് വാരിയർ
അഡ്മിൻ
ഹംസ കൂട്ടുങ്ങൽ
അഡ്മിൻ

 

 

 

ശ്രീ. ബാലചന്ദ്രൻ ഇഷാര രൂപം കൊടുത്ത, സാഹിതീസംഗമവേദിയെന്ന സാഹിത്യ കൂട്ടായ്മ ഔദ്യോഗികമായി നിലവിൽ വരുന്നത്  2019 ഒക്ടോബർ  21-നാണ്. പത്തനംതിട്ട ജില്ലയിൽ    ഇലവുംതിട്ട ഇഷാരകോംപ്ലക്സിൽ ചേർന്ന യോഗത്തിൽ  സാമൂഹ്യ പ്രവർത്തകനും  മെഴുവേലി പഞ്ചായത്ത് പ്രതിനിധിയുമായിരുന്ന ശ്രീ. A.R.ബാലൻ സാഹിതീസംഗമവേദിയുടെ ഉൽഘാടനകർമ്മം നിർവ്വഹിച്ചു.   ചീഫ് അഡ്മിനായി ശ്രീ. ബാലചന്ദ്രൻ ഇഷാരയും,  അഡ്മിൻസായി ശ്രീമതി.           നീരജ. S. ശ്രീ. K.N. രാജേശ്വരനും ചേർന്ന് പ്രവർത്തനം തുടങ്ങിയ  കൂട്ടായ്മ ഒട്ടേറെ പ്രതിസന്ധികളെ തരണം ചെയ്താണ്  രണ്ട് വർഷം പിന്നിട്ടത്.  പ്രതിസന്ധികൾക്കിടയിൽ ഒപ്പമുണ്ടായിരുന്ന പലരും സാഹിതീസംഗമവേദിയിൽ നിന്നും അകന്നു പോയെങ്കിലും, മനസ്സിൽ നന്മ സൂക്ഷിക്കുന്ന കുറച്ച് അക്ഷരസ്‌നേഹികൾ സാഹിതീസംഗമവേദിയുടെ, ഭാഗമായി ചേർന്നു. അവരുടെ നന്മമനസ്സും,    സാഹിത്യ സ്‌നേഹികളുടെ നിർല്ലോഭ സഹകരണവും കൊണ്ട് എഴുത്തുകാരുടേയും, വായനക്കാരുടേയും വളർച്ചക്കും, പ്രോത്സാഹനത്തിനുമായി വിവിധങ്ങളായ സാഹിത്യപ്രവർത്തനങ്ങൾക്ക് രൂപംനല്കി വിജയകരമായി നടപ്പിലാക്കാൻ കഴിഞ്ഞു എന്നത് അഭിമാനകരമാണ്.  സാഹിത്യവിചാരം, ദ്വൈവാര സാഹിത്യചർച്ച, വെളളിനക്ഷത്രം, പുസ്തകദർശനം,  ചരിത്രവഴികളിലൂടെ, കൈയൊപ്പ് പതിച്ചവർ തുടങ്ങിയ പംക്തികൾക്ക് വായനക്കാരിൽ നിന്നു ലഭിച്ച സ്വീകാര്യത ഞങ്ങളെ കൂടുതൽ കർമ്മനിരതരാക്കി..    ആദ്യവർഷം തന്നെ വയലാർ സ്മാരക കവിതാ അവർഡ്, എം.സുകുമാരൻ സ്മാരക ചെറുകഥാ അവാർഡ്, പ്രൊഫ.എം.എൻ.വിജയൻ സ്മാരക ലേഖന അവാർഡ്, പ്രൊഫ. എം.കൃഷ്ണൻ നായർ സ്മാരക നിരൂപണ അവാർഡ്,   ലളിതഗാനരചന അവാർഡ് , കാവ്യാർച്ചന, സാഹിത്യ ക്വിസ്സ്, 2020ൽ പ്രസിദ്ധീകരിച്ച മികച്ച കവിതസമാഹാരത്തിനുളള സാഹിതീപുരസ്കാരങ്ങളൊക്കെ, മത്സരത്തിലൂടെ മികച്ച എഴുത്തുകാർക്ക്  സമർപ്പിക്കാൻ സാഹിതീസംഗമവേദിക്കു കഴിഞ്ഞു.

കോവിഡ് -19 മഹാമാരി വിതച്ച ദുരന്തങ്ങൾക്കിടയിലും ,  2021 മാർച്ച് -14 ന് ചെങ്ങന്നൂർ കൈലാസ് ആഡിറ്റോറിയത്തിൽ ചേർന്ന സാഹിതീസംഗമവേദിയുടെ ഒന്നാം വാർഷികം പ്രസിദ്ധ നോവലിസ്റ്റ് ബെന്യാമിൻ , ചെങ്ങന്നുർ MLA. ശ്രീ സജീചെറിയാൻ ( ബഹു. സാംസ്കാരിക, ഫിഷറീസ് വകുപ്പ് മന്ത്രി ) . ശ്രീ വയലാർ ശരത്ചന്ദ്രവർമ്മ , രവിവർമ്മ തമ്പുരാൻ, ശ്രീ സാം ചെമ്പകത്തിൽ(പത്രപ്രവർത്തകൻ) തുടങ്ങിയ മഹത് വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ പ്രൗഡഗംഭീരമായി ആഘോഷിക്കാൻ കഴിഞ്ഞു . വാർഷികാഘോഷപരിപാടികൾ  നടപ്പിലാക്കിയ രീതിയിലെ പ്രത്യേകതയും, അച്ചടക്കവും, സർവ്വോപരി ഒരുസാഹിത്യ കൂട്ടയ്മയെന്നനിലയിൽ പ്രവർത്തകരുടെ  അർപ്പണ മനോഭാവവും കണ്ടതു കൊണ്ടുതന്നെയാണ്. മലയാള സാഹിത്യലോകത്തിലെ പ്രഗത്ഭരും പ്രസിദ്ധരുമായ സാഹിത്യനായകരായ സർവ്വശ്രീ ബെന്യാമിൻ,  വയലാർ ശരത്ചന്ദ്രവർമ്മ, രവിവർമ്മത്തമ്പുരാൻ, ജയചന്ദ്രൻ മൊകേരി, കെ .വി . ഗോപിക്കുട്ടൻ ( മുൻ ജില്ലാജഡ്ജ്,  ഉത്തരമേഖല പോലിസ് കംപ്ലയ്ൻ്റ് അതോറിറ്റി ചെയർമാൻ. നോവലിസ്റ്റ്  ). ശ്രീമതി രതിദേവി ,തുടങ്ങിയവർ യഥാക്രമം സാഹിതിസംഗമവേദിയുടെ മുഖ്യ ഉപദേഷ്ടാവും,  ഉപദേശകസമതി  അംഗങ്ങളുമാകാൻ തയ്യാറായത്.

വിവിധ സാഹിത്യ മത്സരങ്ങളോടെയാണ് രണ്ടാംവർഷ പ്രവർത്തനങ്ങൾ സാഹിതീസംഗമവേദി തുടങ്ങിയത്. അംഗങ്ങളായുളള എഴുത്തുകാർക്കു വേണ്ടി നടത്തിയ മത്സരങ്ങൾ കൂടാതെ 2019 – 2020 വർഷങ്ങളിൽ മലയാളത്തിലിറങ്ങിയ നോവലുകളിൽ നിന്നും തിരഞ്ഞെക്കപ്പെടുന്ന മികച്ച നോവലിനുളള മാധവിക്കുട്ടി സ്മാരക അവാർഡായ 25000/- രൂപയും,   2021 ൽ പ്രസിദ്ധീകരിച്ച മികച്ച നോവലിനുളള,പുനത്തിൽ കുഞ്ഞബ്ദുളള സ്മാരക അവാർഡായ 25000/- രൂപയും. മികച്ച കവിതാസമാഹാരത്തിനുളള പ്രദീപ്കുറത്തികാടൻ സ്മാരക അവാർഡായ 10000/- രുപയും ഏപ്രിൽ 24ന് തൃശൂരിൽ വച്ചു നടക്കുന്ന വാർഷോകത്തോടനുബന്ധിച്ച് വിജയികൾക്ക് സമർപ്പിക്കാനുളള ശ്രമത്തിലാണ്.  ഒപ്പം മുഖപുസ്തക കൂട്ടായ്മയുടെ ചരിത്രത്തിൽ ആദ്യമായി   +2  – കോളേജ് തലത്തിലെ കൂട്ടികൾക്കു വേണ്ടി ഒരു ഷോർട്ടുഫിലിം  മത്സരവും  ഞങ്ങൾ നടത്തുകയാണ്. അതുപോലെ   സാഹിതീസംഗമവേദിയുടെ മറ്റൊരു നൂതനാശയമാണ്, സ്മരണിക ( സുവനീർ-2022  ). മലയാളത്തിലെ പ്രശസ്തസാഹിത്യകാരന്മാരുടെ രചനകൾക്കൊപ്പം കൂട്ടായ്മയിലെ എഴുത്തുകാരുടെ രചനകൾ ഉൾപ്പെടുത്തി രണ്ടാംവാർഷികത്തിന് പ്രകാശനം ചെയ്യാനുദ്ദേശിക്കുന്ന സ്മരണികയുടെ  (സുവനീർ ) പ്രവർത്തനം നടന്നു കൊണ്ടിരിക്കുന്നു.

സാഹിതീസംഗമവേദിയുടെ സ്വന്തം വെബ്സൈറ്റായ sahithisangama.com  ജനങ്ങൾക്കായി സമർപ്പിക്കാൻ കഴിഞ്ഞത്  ഒരു നേട്ടമായി ഞങ്ങൾ കാണുന്നു.സാഹിതീസംഗമവേദിയുടെ മറ്റോരു കാൽവയ്പ്പാണ്, സാഹിത്യകാരന്മാരുടെ സ്വന്തം സംഘമായ             ” സാഹിതീപബ്ലിക്കേഷൻസ് “വളർന്നുവരുന്ന എഴുത്തുകാരുടെ പുസ്തകങ്ങൾ കുറഞ്ഞ ചെലവിൽ, ആകർഷകമായി,  പ്രസിദ്ധീകരിച്ച്, ഓൺലൈൻ വഴിയും മറ്റും ജനങ്ങളിലെത്തിച്ച്  എഴുത്തുകാരെ സാഹിത്യലോകത്തേക്ക് കൈപിടിച്ചു കയറ്റാനുളള ശ്രമം.  അഞ്ചോളം പുസ്തകങ്ങൾ സാഹിതീപബ്ലിക്കേഷൻസിലൂടെ പ്രസിദ്ധീകരണത്തിന് തയ്യാറാകുകയാണ്. ഒപ്പം വിശ്വപ്രസിദ്ധ മലയാളി എഴുത്തുകാരി രതീദേവിയുടെ ”                                    “പുസ്തകത്തിൻ്റെ മൂന്നാം പതിപ്പ് സാഹിതീപബ്ലിക്കേഷൻസിലൂടെ പ്രസിദ്ധീകരിക്കാനുളള തയ്യാറെടുപ്പിലുമാണ്.

സാഹിതീസംഗമവേദിയുടെ രണ്ട് സ്വപ്ന പദ്ധതികളാണ്,  സാഹിതീസർഗ്ഗവേദി                     യൂട്യൂബ് ചാനലും  “സാഹിതീശബ്ദം” ഓൺലൈൻ മാസികയും,   പ്രിൻ്റ്മാസികയും.                                 ” സാഹിതീശബ്ദം ” ഓൺലൈൻ മാസികയുടെ മെയ് ഒന്നിന് പ്രസിദ്ധീകരിക്കുന്ന ആദ്യലക്കം  ഒരു ചരിത്രസംഭവമാക്കി മാറ്റാനുളള അതിപ്രയത്നത്തിലാണ് ഞങ്ങൾ. അതുപോലെ, യുറ്റൂബ് ചാനലും . രണ്ടുവർഷം കൊണ്ട് ,വൈവിദ്ധ്യമാർന്ന പദ്ധതികളുമായി ഇത്രയേറെ ഉയർച്ചയിലെത്തിയ  മുഖപുസ്തക സാഹിത്യക്കൂട്ടായ്‌മ വിരളമായിരിക്കും. അർപ്പണബോധമുളള, അക്ഷരസ്നേഹികളായ അഡ്മിൻസിൻ്റെ, ആത്മാർത്ഥതകൊണ്ടു മാത്രമാണ്  ഈ നേട്ടങ്ങളൊക്കെ കൈവരിക്കാനായത്. അതോടൊപ്പം സാഹിതീസംഗമവേദിയെ നെഞ്ചോട്ടു ചേർത്തു പിടിച്ചുനടക്കുന്ന നല്ലവരായ സൗഹിതീസംഗമവേദിയുടെ സൗഹൃദങ്ങളും. ഇനിയും സാഹിതീസംഗമവേദി  ഒരുപാടുയരങ്ങൾ കീഴടക്കാനുണ്ട്.

നമുക്ക് കൈപിടിച്ച് ചേർന്നു നടക്കാം, ഉയരങ്ങളിലെത്താം.

 

അക്ഷരം!      അറിവ്!!       ആനന്ദം!!!

നമ്മുടെ മന്ത്രം.