അമര പ്രഭു

പ്രസിദ്ധീകരിച്ചത്:

ഭാവനാ രൂപങ്ങളില്‍ നിന്ന്‌ അക്ഷരമായി വിരിഞ്ഞെത്തുന്ന രചനകളെ  യുക്തിയുടെയും മനസ്സിന്‍റെയും തലത്തില്‍ നിന്ന്‌ അന്വേഷിക്കുക എന്നതാണ് ഒരു കഥാകൃത്തിന്റെ  ധർമ്മം .വിശ്വാസപ്രമാണങ്ങളിലൊന്നും അഭയം കാണ്ടെത്താനാവാത്ത മനുഷ്യരുടെ ഏകാന്തതയും വിലാപങ്ങളും നിറഞ്ഞു നില്ക്കുന്ന ഡോ . മനോജിന്റെ  കഥകള്‍ പുതിയ കാലത്തിന്റെ സങ്കീര്‍ണ്ണതകളിലൂടെയുള്ള ഒരു സഞ്ചാരമാണ് . വിശ്വസിക്കാനും ചാരിനില്‍ക്കാനും ആലംബങ്ങളില്ലാതെയായ ഒരു തലമുറയുടെ ഭാഗമാണ് നാം. മതവും രാഷ്ട്രീയവുമൊക്കെ കോര്‍പ്പറേറ്റ് ഭീമന്‍മാരെപ്പോലെ വളര്‍ന്നു പടരുന്ന ഇക്കാലത്ത് അവയുടെ ആഘോഷങ്ങളില്‍ പങ്കുചേരാനാവാതെ നില്‍ക്കുന്നവര്‍ സത്യത്തില്‍ വെറും വിഡ്ഢികളാണ്. ആഘോഷങ്ങളുടെ നിറപ്പകിട്ടുകളില്‍ ഒത്തുചേരാനാവാതെ നില്‍ക്കുന്നവരെ സംബന്ധിച്ചിടത്തോളം അതിനപ്പുറമുള്ള ശൂന്യതയെക്കുറിച്ച് വ്യക്തമായ ധാരണകളുണ്ട്. പക്ഷെ, ഭൂരിപക്ഷ സമൂഹത്തിന് അതറിയില്ല. ഇത്തരം ഒരു പൊങ്ങുതടിയൊഴുക്കില്‍ ഒരെഴുത്തുകാരന്‍ സ്വീകരിക്കുന്ന നിലപാടെന്താവാം? അത്തരം വിഷമസന്ധികളിലെത്തുമ്പോള്‍ അയാള്‍ക്ക് സ്വന്തം കാഴ്ചകളും കാഴ്ചപ്പാടും അശാന്തി നിറഞ്ഞ വെളിപാടുകളും തീര്‍ക്കുന്ന വേദനാജനകമായ അവസ്ഥകളില്‍ നിന്ന് ഒഴിഞ്ഞുമാറാനാവാതെ വരുന്നു. അവയോടുള്ള പ്രതികരണങ്ങള്‍ പ്രമേയങ്ങളാവുമ്പോള്‍, ഒരു കഥയോ കവിതയോ വായിക്കുമ്പോള്‍ പണ്ടു ലഭിച്ചിരുന്ന സുഖകരമായ, സന്തോഷകരമായ അവസ്ഥകളൊന്നും നമ്മെ പൊതിയുന്നില്ലെങ്കിലും അവ അനുഭവപ്പെടുത്തുന്ന  യാഥാര്‍ത്ഥ്യത്തിന്റെ പൊള്ളല്‍ വല്ലാതെ തളര്‍ത്തും. ഈ ചൂടേറ്റുവാങ്ങല്‍ തങ്ങളുടെ വിധിയും ദൗത്യവും എന്ന് തിരിച്ചറിഞ്ഞവരാണ് ഇന്നത്തെ എഴുത്തുകാര്‍. അതുകൊണ്ടു തന്നെ ഈ പ്രമേയങ്ങളില്‍, എഴുത്തില്‍ ഒരു പങ്കുവെക്കലിന്റെ ഭാവമുണ്ട്. വായനക്കാരനോട് തന്റെ വ്യസനാകുലമായ കാഴ്ചകളെപ്പറ്റി എഴുത്തുകാരന്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു. ഈ സമാഹാരത്തിലെ കഥകളിലെല്ലാം നിറയുന്നത് ആലംബങ്ങളറ്റുപോയ  ഇന്നത്തെ മനുഷ്യരും അവരുടെ ദുരന്തവ്യഥകളുമാണ്.

[checkout_link]