മിന്നാമിനുങ്ങിന്റെ ഇത്തിരിവെട്ടം ( ബാബാ -ആമി കഥകൾ )

പ്രസിദ്ധീകരിച്ചത്: സാഹിതി പബ്ലിക്കേഷൻസ്

ജീവിതമെന്നത് ഉത്തരം കണ്ടെത്താനാവാത്തൊരു സമസ്യയാണ്. പലരും സ്വയം സ്വന്തം വീട്ടിലേക്കും കൂട്ടിലേക്കും എന്തിന് അൽപം കൂടി വിശദമാക്കിയാൽ, സ്വന്തം ഫോണിന്റെ ചതുരവട്ടങ്ങളിലേക്കും
ഒതുങ്ങിക്കൂടുന്ന കാലം. ജീവിതത്തിന്റെ സൗന്ദര്യത്തെ അവഗണിച്ചും കാണാതെയും വികലമാക്കുന്ന സാങ്കേതികയുടെ യന്ത്രവൽകൃതകാലം. ചുറ്റുമുളള സഹജീവികളെയും മുറ്റത്തുള്ള പുൽചെടികളെയും
അതിനുമപ്പുറം പൂവിട്ടും കായ്ച്ചും നിൽക്കുന്ന സസ്യലതാദികളെയും കണ്ടും അറിഞ്ഞും ജീവിക്കേണ്ട മനുഷ്യൻ ഇന്നു സ്വയം തടവറ തീർക്കുന്നു, സ്വയം ഏകനും അന്യനുമായി പ്രഖ്യാപിക്കുന്നു. തന്നിലേക്കും
തന്നിലെ തടവറകളിലേക്കും ഒതുങ്ങുന്നു. എന്നാൽ ആരും ഏകരല്ല. സ്വയം കൽപിച്ചു വച്ചിരിക്കുന്നതുപോലെ അന്യരുമല്ല എന്ന സുന്ദരമായൊരു സങ്കൽപ്പത്തിലാണ് ബിജി തോമസിന്റെ
കഥകൾ ഇതൾ വിരിയുന്നത്.

 

[checkout_link]