വീഴും മുൻപേ
പ്രസിദ്ധീകരിച്ചത്:
എതിർവാക്കുകൾ തേടി സഞ്ചരിക്കുന്ന ഒരു കവയിത്രിയാണ് ശ്രീമതി.രമണി കേശവൻ എന്ന അധ്യാപിക .മനുഷ്യജീവിതം കൊണ്ടല്ല ലോകം നിർമിക്കപ്പെടുന്നതെന്നും വാക്കിന്റെ സത്യസന്ധതയിലാണ് മനുഷ്യവംശത്തിന്റെ ഭാവിയെന്നും അവർ വിശ്വസിക്കുന്നു. നമ്മുടെ സാധാരണ ജീവിതത്തിന്റെ വെളിമ്പുറങ്ങളിലുള്ള ഏതോതരം വ്യവഹാര ലോകമായാണ് നാം പലപ്പോഴും ഭാഷയെ കണക്കാക്കിപ്പോരുന്നത്. ജീവിതത്തിന്റെ ഭൗതികാവശ്യങ്ങൾ നിറവേറ്റാനുള്ള വെറും പ്രേരണ മാത്രമായി ഭാഷയെ കാണുന്നവർക്ക് ഭാഷയുടെ ശക്തിയേയും തന്നെ താനാക്കി നിർത്തുന്ന അതിന്റെ തീവ്രമായ പശിമരാശിയെയും വേണ്ടത്ര തിരിച്ചറിയാൻ കഴിയണമെന്നില്ല. രമണി ടീച്ചർ വേറിട്ടു നിൽക്കുന്നത് ഈ ഭാഷാവിശേഷം കൊണ്ടു തന്നെയാണ്. വാക്കുകളുടെ ചടുലമായ വിന്യാസക്രമത്തിനപ്പുറം കവിതയെ ആസ്വാദ്യമാക്കുന്നത് അതിന്‍റെ അര്‍ത്ഥതലങ്ങളാണ്.
[checkout_link]