ശിലാദുഃഖം

പ്രസിദ്ധീകരിച്ചത്: സാഹിതി പബ്ലിക്കേഷൻസ്

 

 

 

 

 

 

 

 

 

എതിർവാക്കുകൾ തേടി സഞ്ചരിക്കുന്ന ഒരു കവിയാണ് ശ്രീ. ബാലചന്ദ്രൻ ഇഷാര. .മനുഷ്യജീവിതം കൊണ്ടല്ല ലോകം നിർമിക്കപ്പെടുന്നതെന്നും വാക്കിന്റെ
സത്യസന്ധതയിലാണ് മനുഷ്യവംശത്തിന്റെ ഭാവിയെന്നും ഇദ്ദേഹം  വിശ്വസിക്കുന്നു. വാക്കിനെ, ഭാഷയെ ഉൺമയുടെ സാക്ഷാത്കാരമായല്ല, ഉണ്മയുടെ പാർപ്പിടമായി ഹൈഡഗർ നിരീക്ഷിക്കുന്നുണ്ട് (Language is the House of being). നമ്മുടെ സാധാരണ ജീവിതത്തിന്റെ വെളിമ്പുറങ്ങളിലുള്ള ഏതോതരം വ്യവഹാര ലോകമായാണ് നാം പലപ്പോഴും ഭാഷയെ കണക്കാക്കിപ്പോരുന്നത്.

ജീവിതത്തിന്റെ ഭൗതികാവശ്യങ്ങൾ നിറവേറ്റാനുള്ള വെറും പ്രേരണ മാത്രമായി ഭാഷയെ കാണുന്നവർക്ക് ഭാഷയുടെ ശക്തിയേയും തന്നെ താനാക്കി നിർത്തുന്ന അതിന്റെ തീവ്രമായ പശിമരാശിയെയും വേണ്ടത്ര തിരിച്ചറിയാൻ കഴിയണമെന്നില്ല. ഇഷാര മാഷ് വേറിട്ടുനിൽക്കുന്നത് ഈ ഭാഷാവിശേഷം കൊണ്ടു തന്നെയാണ്.വാക്കുകളുടെ ചടുലമായ വിന്യാസക്രമത്തിനപ്പുറം കവിതയെ ആസ്വാദ്യമാക്കുന്നത് അതിന്‍റെ അര്‍ത്ഥതലങ്ങളാണ്.

[checkout_link]