സ്മൃതികളിലൂടെ

പ്രസിദ്ധീകരിച്ചത്:

വെയിൽനാളങ്ങളേറ്റു ഉരുകിത്തീരുമൊരു മഞ്ഞിൻകണം പോലെയായിരുന്നു എന്റെ ജീവിതം. പിറന്നുവീണ് ഒത്തിരി നാളുകൾ കഴിയും മുൻപ് മരണത്തിന്റെ ചിറകിലേറിപോയ എന്റെ അച്ഛൻ. അക്കാദമിക്ക് വിദ്യാഭ്യാസം കഴിയും മുൻപേ എന്റെ എല്ലാ കാര്യങ്ങൾക്കും എന്നോടൊപ്പം ചേർന്നു നിന്ന എന്റെ അമ്മയും അച്ഛന്റെ വഴിയേ യാത്രയായി. ആ നൊമ്പരപ്പാടിൽ നിന്നും കരകയറാൻ കാലം കുറച്ചെടുത്തു. പിന്നീട് നൃത്തപരിപാടികളും, പഠനവുമായി മുന്നോട്ട് പോകവേ 'മോഹിനിയാട്ടം 'അതിന്റെ തനതു ശൈലിയിൽ ചിട്ടയോടെ പഠിക്കണമെന്ന അതിയായ മോഹത്തോടെയാണ് ഞാൻ പ്രൊഫ : കലാമണ്ഡലം ലീലാമ്മ ടീച്ചറുടെ അടുത്ത് എത്തുന്നത്. ഒരുപാട് സന്തോഷത്തോടെയാണ് അന്ന് ഞാനാ വീട്ടുമുറ്റത്തു കാലെടുത്തു വയ്ക്കുന്നത്. വിടർന്ന പുഞ്ചിരിയാൽ, ഐശ്വര്യം തുളുമ്പിനിൽക്കുന്ന മുഖത്തോടെ വരൂ മോളെ, എന്ന് പറഞ്ഞു കൊണ്ട് എന്റെ മുന്നിൽ വന്നു നിന്ന തേജസ്സുറ്റ ആ രൂപം ഇന്നും എന്റെ മനസ്സിൽ മായാതെ നിൽക്കുന്നു...

[checkout_link]