റൂബൽഖാലി

പ്രസിദ്ധീകരിച്ചത്: സാഹിതി പബ്ലി ക്കേഷൻസ്

റൂബൽഖാലി (Rubalkhali)

ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖനായ ഫ്രഞ്ചു സാഹിത്യകാരനും തത്വചിന്തകനും ആക്ടിവിസ്റ്റും എല്ലാമായിരുന്ന അൽബേർ കാമു(Albert Camus) അർത്ഥശൂന്യമായ ലോകത്ത് മനുഷ്യൻ അനുഭവിക്കുന്ന ഏകാന്തതയേയും സ്വാതന്ത്ര്യത്തെയും പറ്റി തന്റെ കൃതികളിൽ ആഴത്തിൽ ചർച്ച ചെയ്തിരുന്നു. ജീവിതത്തിന് സ്വാഭാവികമായ അർത്ഥമൊന്നും ഇല്ലെന്നാണ് കാമു കണ്ടെത്തിയത്. കാവല്ലൂരിൻ്റെ കഥകൾ തത്വചിന്തയുടെ തലത്തിലേക്ക് ഉയരുന്നത് കാണുമ്പോൾ ഞാൻ കാമുവിനേയും കാഫ്കയേയും ഓർമ്മിച്ചു പോകുന്നു. മലയാളത്തിൽ ഒരു പക്ഷേ മനുഷ്യജീവിതത്തെ - അതിൻ്റെ അർത്ഥത്തെയും അർത്ഥശൂന്യതയെക്കുറിച്ചും സൂക്ഷ്മമായി അവലോകനം ചെയ്യുന്ന കഥകൾ രചിക്കുന്ന പുതിയ കഥാകാരൻ കാവല്ലൂരാണെന്ന് ഞാൻ പറയും.

സാഹിത്യവും കലയും സഹൃദയന് ആനന്ദം നൽകുന്നതാണ്. ആയിരിക്കണം. വൈവിധ്യമാർന്ന മനുഷ്യജീവിതത്തിന്റെ സത്യസന്ധവും അതേ സമയം ഭാവനാപൂർണ്ണവുമായ ആവിഷ്കാരമാണ് സാഹിത്യം. അത് ഹൃദയത്തിനോടും തലച്ചോറിനോടും ഒരേ സമയം സംവദിക്കുന്നു. കാവല്ലൂർ മുരളീധരന്റെ കഥാപ്രപഞ്ചം സാഗരം പോലെ ആഴവും പരപ്പും ഉള്ളതാണെന്ന് ഇതിലെ ഓരോ കഥയും വിളിച്ചോതുന്നു.

- എം.ഡി. ചന്ദ്രമോഹൻ

A deeply philosophical collection that draws comparisons to the works of Albert Camus and Franz Kafka. It explores profound themes of human loneliness, freedom, and the search for meaning in a seemingly meaningless world. The stories blend intellectual depth with imaginative storytelling, offering an experience that speaks to both the heart and the mind.

[checkout_link]