മധുപാനക്കട
മധുപാനക്കട (Madhupanakada)
കാവല്ലൂർ മുരളീധരൻ
കാവല്ലൂർ മുരളീധരന്റെ കഥകൾ യാഥാർത്ഥ്യബോധത്തോടെ എഴുതപ്പെട്ടവായാണെന്നു പറയാനുള്ള പ്രധാനകാരണം അതെല്ലാം അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളിൽ നിന്നോ യാത്രാപരിചയങ്ങളിൽ നിന്നോ എടുത്തവയാണെന്ന തോന്നൽ വായനക്കാരിൽ ഉളവാക്കുമെന്നതിനാലാണ്. ഒരു പക്ഷേ അതു വായനക്കാരനേയും ഏതെങ്കിലും ഓർമ്മകളിലേക്ക് കൊണ്ടു പോകാനിടയുണ്ടെന്ന മട്ടിലാണ് മുരളീധരൻ കഥ പറയുന്നത്. ലളിതമാണെന്നു തോന്നിയേക്കാവുന്ന കഥകൾ ഒറ്റ വായനയിൽ നല്കുന്ന അനുഭൂതിയായിരിക്കണമെന്നില്ല, പുനർവായന നല്കുന്നത് എന്നതിനാൽതന്നെ ഈ കഥകളെല്ലാം പുനർവായന ആവശ്യപ്പെടുന്നുണ്ട്.
ഈ സമാഹാരത്തിലെ കഥകൾ ഒരു ടൂറിസ്റ്റ്ഗൈഡ് വിനോദസഞ്ചാരികളെയെന്നപോലെ അപരിചിതവും ആകസ്മികവുമായ കാഴ്ചകളിലേക്ക് വായനക്കാരെ ക്ഷണിക്കുകയാണ്. ഒരു കഥയും ഒരു കാഴ്ചയും വായനക്കാരെ നിരാശപ്പെടുത്തില്ല.
- രാധാകൃഷ്ണൻ വെട്ടത്ത്
These highly realistic stories are deeply rooted in the author's personal experiences and travels. Reading them feels like being guided by a tourist through unfamiliar and unexpected sights. While they may seem simple at first glance, the stories evoke deep personal memories and carry a lingering impact that invites the reader to revisit them again and again.

