മൺചട്ടികൾക്ക് നടുവിൽ മാലതി

പ്രസിദ്ധീകരിച്ചത്: സാഹിതി പബ്ലി ക്കേഷൻസ്

മൺചട്ടികൾക്ക് നടുവിൽ മാലതി (Manchattikalkku Naduvil Malathi)

കാവല്ലൂർ മുരളീധരൻ

ലോക പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരൻ ഗ്രഹാം ഗ്രീൻ പറയുന്നൊരു കാര്യം ഇങ്ങനെയാണ്."ഒരു കഥയ്ക്ക് തുടക്കമോ അവസാനമോ ഇല്ല. പിന്നോട്ട് നോക്കാനോ മുന്നോട്ട് നോക്കാനോ ഉള്ള അനുഭവ നിമിഷം ഒരാൾ സ്വേച്ഛാപരമായി തിരഞ്ഞെടുക്കുന്നു." കാവല്ലൂർ മുരളീധരന്റെ കഥാസമാഹാരമായ "മൺചട്ടികൾക്ക് നടുവിൽ മാലതി" വായിച്ചപ്പോൾ ഗ്രഹാം ഗ്രീൻ പറഞ്ഞ ആശയത്തോട് നീതിപുലർത്തിയെന്ന് തോന്നി.

സമൂഹത്തെക്കാളുപരി വ്യക്തികളുടെ ആന്തരിക മണ്ഡലത്തിന് പ്രാധാന്യം കല്പിക്കുന്നതാണ് ഇത്തരം കൃതികളെ വേറിട്ട് നിർത്തുന്നത്. മാനുഷികമായ വിശ്വാസങ്ങളുടെ തകർച്ചയും അതിൻ്റെ ഭാഗമായി ഉണ്ടാകുന്ന നിരാശകളും കൊണ്ടുനടക്കുന്ന കഥാപാത്രങ്ങളാവും ഈ രചനകളിൽ കാണുക. കഥാപാത്രം പലതരം ചിന്തകളിലൂടെ കടക്കുമ്പോൾ, അവയുടെ പശ്ചാത്തലവും സന്ദർഭങ്ങളും മാറുന്നുണ്ടെങ്കിൽ കൂടി ജീവിതമെന്ന സമസ്യയെ ആ കഥാപാത്രം പല കോണുകളിലൂടെ വിശകലനം ചെയ്യുന്നതായി കാണാം.

- ജയചന്ദ്രൻ മൊകേരി

Drawing inspiration from Graham Greene's philosophy that a story is simply a chosen moment of experience with no definitive beginning or end, this book explores the complex inner worlds of its characters. It shifts focus away from broad society to intimately analyze individuals who are grappling with shattered human beliefs, despair, and the intricate puzzle of life from various perspectives.

[checkout_link]